ഹൈദരാബാദ് : ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചതായി റിപ്പോർട്ട്. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്.
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാറിൽ കുടുങ്ങിയ ഇരുവർക്കും രക്ഷപ്പെടാനായില്ല. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘം പരിശോധിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്