ചാമ്പ്യൻസ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഇത്തവണ ഇന്ത്യക്ക് അഭിമാനപ്രശ്നമാണ്.
ഇന്ത്യയുടെ മത്സരങ്ങൾ മാത്രമേ ദുബായിൽ നടക്കൂ. കരുത്തരായ ടീമിനെ ഇറക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം ഇന്ത്യയുടെ സമീപകാല പ്രകടനം നിരാശാജനകമായതിനാൽ ചാമ്പ്യൻസ് ട്രോഫിയിലും ടീമിന് കാര്യങ്ങൾ എളുപ്പമാകില്ല.
ഇപ്പോഴിതാ ഇന്ത്യയുടെ ചങ്കിടിപ്പേറ്റി മറ്റൊരു തിരിച്ചടി കൂടി ടീം നേരിട്ടിരിക്കുകയാണ്. സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്ബരയും ചാമ്ബ്യന്‍സ് ട്രോഫിയും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ബുംറയുടെ അഭാവത്തിൽ ഇന്ത്യ ആരെയാണ് പകരക്കാരനായി പരിഗണിക്കുക? നമുക്ക് പരിശോധിക്കാം.
ദീപക് ചഹാര്‍
ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്ന താരമാണ് ദീപക് ചഹാര്‍. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ദീപക് ചഹാറിന്റെ ബൗളിങ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായേക്കും. നന്നായി സ്വിങ് കണ്ടെത്തുന്ന ബൗളറാണ് ദീപക്. എന്നാല്‍ ഡെത്തോവറിലെ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും ദീപക് മികവ് കാട്ടും. ഐപിഎല്ലില്‍ സിഎസ്‌കെയിലൂടെ വളര്‍ന്ന താരമാണ് ദീപക്.
പ്രസിദ് കൃഷ്ണ
ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പേസറാണ് പ്രസീദ് കൃഷ്ണ. മികച്ച പ്രകടനത്തിലൂടെ പ്രസീദ് മികവ് തെളിയിച്ചിരുന്നു. ഉയരമുള്ള പേസർക്ക് ദുബായിലെ സാഹചര്യം അനുകൂലമാണ്. സ്വാഭാവിക ബൗൺസുള്ള പ്രസീദിനെ ഇന്ത്യ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. പക്ഷേ, എക്കണോമി ബൗൾ ചെയ്യാനോ തുടർച്ചയായ യോർക്കറുകളിലൂടെ മത്സരത്തിൻ്റെ ഗതി മാറ്റാനോ പ്രസീദിന് കഴിവുണ്ടെന്ന് കരുതാനാവില്ല. എന്തായാലും പരിഗണിക്കപ്പെട്ടവരിൽ ഒരാളാണ് പ്രസീദ്.
മുകേഷ് കുമാര്‍
സ്വിങ് പേസറായ മുകേഷ് കുമാറിനേയും ഇന്ത്യ പരിഗണിച്ചേക്കും. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് വീഴ്ത്താന്‍ മുകേഷിന് കഴിവുണ്ട്. ഇന്ത്യക്കായി ഇതിനോടകം അരങ്ങേറിയെങ്കിലും നിലവില്‍ മുകേഷ് ടീമിന് പുറത്താണ്. ബുംറയുടെ അഭാവത്തില്‍ ഏകദിന ടീമിലേക്ക് മുകേഷിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന മുകേഷിനെ ഇന്ത്യ ബുംറക്ക് പകരക്കാരനായി പരിഗണിച്ചേക്കും
ആകാശ് ദീപ്
ആര്‍സിബിയിലൂടെ മികവ് കാട്ടി വളര്‍ന്ന ആകാശ് ദീപ് ഇന്ത്യക്കായി ഇതിനോടകം ടെസ്റ്റ് കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ അവസരം ലഭിച്ചിട്ടില്ല. ഭേദപ്പെട്ട വേഗതയില്‍ പന്തെറിയുന്ന ആകാശ് വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്ന ബൗളറാണ്.
ഹര്‍ഷിത് റാണ
ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഇഷ്ട താരങ്ങളിലൊരാളാണ് യുവ പേസറായ ഹര്‍ഷിത് റാണ. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഹര്‍ഷിത് ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. എന്നാല്‍ പരിമിത ഓവറിലേക്ക് ഹര്‍ഷിതിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്