ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-2 എന്ന സ്‌കോറിന് സമനിലയിൽ പിടിച്ചു. ആൻഫീൽഡിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച പ്രകടനമാണ് കാണാനായത്. അവർ ലിവർപൂളിന്റെ ആക്രമണങ്ങൾ നല്ല രീതിയിൽ പ്രതിരോധിക്കുകയും ചില നല്ല മുന്നേറ്റങ്ങൾ സൃഷ്ടിച്ച് നല്ല അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുകയും ചെയ്തു. എന്നാൽ അമദ് ദിയാലോയും ഹൊയ്‌ലുണ്ടും ആ അവസരങ്ങൾ നഷ്ടമാക്കി. ആദ്യ പകുതിയിൽ സ്‌കോർ ഗോൾ രഹിതമായി നിന്നു.
രണ്ടാം പകുതി ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും 53-ാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിച്ചുകൊണ്ട് ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസാണ് യുണൈറ്റഡിനായി വല കണ്ടെത്തിയത്. ലിസാൻഡ്രോയുടെ സ്‌ട്രൈക്ക് അലിസണ് ഒന്ന് തൊടാൻ പോലും പറ്റിയില്ല. സ്‌കോർ 1-0.
56-ാം മിനുട്ടിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിന് മൈനുവിന്റെ ഒരു ഷോട്ട് അലിസൺ തടഞ്ഞത് ലീഡ് ഇരട്ടിയാക്കുന്നതിൽ നിന്ന് തടഞ്ഞു. സമനിലയ്ക്കായി ലിവർപൂൾ ആക്രമിച്ചു കളിച്ചതിന്റെ ഫലമായി 59-ാം മിനുട്ടിൽ അവർ സമനില നേടി. കോഡി ഗാക്‌പോയുടെ ഇടതു വിങ്ങിലൂടെ വന്നുള്ള ഡ്രിബിളിംഗും പിന്നാലെ വന്ന ഷോട്ടും യുണൈറ്റഡ് ഡിഫൻസിനെ കാഴ്ചക്കാരാക്കി. സ്‌കോർ 1-1.
ലിവർപൂൾ ആക്രമണം തുടർന്നു. 68-ാം മിനുട്ടിൽ ഡി ലിറ്റിന്റെ ഹാൻഡ് ബോളിന് പെനാൽറ്റി വിധിക്കപ്പെട്ടു. സലാ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലിവർപൂളിന് ലീഡ് നൽകി. സ്‌കോർ 2-1.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ചൊരു മുന്നേറ്റം 80-ാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ഗർനാചോ നടത്തിയ നീക്കം അമദ് ദിയാലോയിലേ അതിമനോഹരമായി ഗോളാക്കി മാറ്റി. സ്‌കോർ 2-2. കളി ആവേശകരമായ അന്ത്യത്തിലേക്ക്. 90-ാം മിനുട്ടിൽ ഒനാനയുടെ ഇരട്ട സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചു.
മത്സരത്തിന്റെ 97-ാം മിനുട്ടിൽ ഹാരി മഗ്വയറിന് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും മഗ്വയറിന് പന്ത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. കളി സമനിലയിൽ അവസാനിച്ചു.
ഈ സമനിലയോടെ ലിവർപൂൾ 19 മത്സരങ്ങളിൽ 46 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള ആഴ്‌സണലിനേക്കാൾ 6 പോയിന്റിന്റെ ലീഡ് ലിവർപൂളിനുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് 23 പോയിന്റുമായി 13-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്