മധുര: ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ. തമിഴ്നാട് മധുര പാലമേട് എസ് ഐ അണ്ണാദുരൈയാണ് അതിക്രമം നടത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ് ഐയെ സസ്പെൻഡ് ചെയ്തു.
അണ്ണാദുരൈ സ്ഥിരമായി ബൈക്ക് നന്നാക്കാൻ എത്തിയിരുന്നത് ദിണ്ഡിഗൽ സ്വദേശിയായ ശ്രീനിവാസ് എന്നയാളുടെ മധുര വടിപ്പട്ടിയിലെ വർക് ഷോപ്പിലായിരുന്നു. പലപ്പോഴായി 8000ത്തിലധികം രൂപയുടെ സ്പെയർ പാർട്സ് വാങ്ങി ബൈക്ക് നന്നാക്കി കൊടുത്തു.
എന്നാൽ ഒരിക്കൽ പോലും എസ് ഐ പണം നൽകാൻ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച ബൈക്കുമായി വീണ്ടുമെത്തിയപ്പോൾ 10,000 രൂപയ്ക്കടുത്ത് ചിലവുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. പണം തന്നാലേ ബൈക്കിൽ തൊടൂവെന്നും പറഞ്ഞു.
എന്നാൽ ബൈക്ക് നന്നാക്കി വെച്ചിരിക്കണമെന്നും ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി എസ് ഐ മടങ്ങി.
ഞായറാഴ്ച തിരിച്ചെത്തിയപ്പോൾ ബൈക്ക് പഴയത് പോലെ തന്നെ ഇരിക്കുന്നത് കണ്ടതോടെ എസ് ഐ പ്രകോപിതനാകുകയായിരുന്നു. എസ് ഐയെ അനുസരിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഭീഷണിപ്പെടുത്തി. ജില്ലാ കളക്ടർക്ക് പരാതി നൽകിയ ശ്രീനിവാസൻ മാധ്യമങ്ങളിലൂടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്