ന്യൂഡല്‍ഹി: നിര്‍മിതബുദ്ധിയെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ എഐ ഇനീഷിയേറ്റീവ് എന്ന പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് രാജ്യത്ത് എഐ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഇതുവഴി 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് പരിശീലനം നല്‍കുമെന്ന് സോഫ്‌റ്റ്വെയര്‍ കമ്പനി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഡെവലപ്പര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വനിതാ സംരംഭകര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. നിര്‍മിത ബുദ്ധിയുടെ വിവിധ ടൂളുകള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് മൈക്രോസോഫ്റ്റ് പഠിപ്പിക്കും. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.
എഐ ലേണിംഗ് കോഴ്സുകള്‍ നല്‍കുന്നതിനായി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലുള്ള 20 നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (NSTIs)/NIELIT AI പ്രൊഡക്ടിവിറ്റി ലാബുകളും മൈക്രോസോഫ്റ്റ് സ്ഥാപിക്കും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന മൈക്രോസോഫ്റ്റ് എഐ ടൂറിന് ശേഷമായിരുന്നു പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്