ന്യൂഡെല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്മാരകത്തിനായി ഡല്‍ഹിയിലെ രാജ്ഘട്ട് സമുച്ചയത്തിനുള്ളിലെ രാഷ്ട്രീയ സ്മൃതി സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. 2020 ഓഗസ്റ്റിലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചിരുന്നത്.
പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി, ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നന്ദി രേഖപ്പെടുത്തി, ഇത് ദയയുള്ളതും അപ്രതീക്ഷിതവുമായ തീരുമാനമാണെന്ന് ശര്‍മ്മിഷ്ഠ പറഞ്ഞു. കേന്ദ്ര ഭവന, നഗരവികസന കാര്യ മന്ത്രാലയത്തിന്റെ ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസില്‍ നിന്നുള്ള ജനുവരി 1 ലെ കത്ത് ശര്‍മ്മിഷ്ഠ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
'ഞങ്ങള്‍ ആവശ്യപ്പെട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് കൂടുതല്‍ വിലമതിക്കുന്നു. പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിതവും എന്നാല്‍ കൃപയുള്ളതുമായ നടപടിയി അത്യധികം മനസിനെ സ്പര്‍ശിച്ചു ... ബാബ പറയാറുണ്ടായിരുന്നു, രാഷ്ട്ര ബഹുമതികള്‍ ചോദിച്ചു വാങ്ങേണ്ടതല്ല, അവ നല്‍കപ്പെടേണ്ടതാണെന്ന്. ബാബയുടെ സ്മരണയെ മാനിക്കുന്നതിനായി പ്രധാനമന്ത്രി മോദി ഇത് ചെയ്തതില്‍ നന്ദിയുണ്ട്,' ശര്‍മിഷ്ഠ പറഞ്ഞു.
തന്റെ പിതാവിന്റെ മരണ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ശര്‍മ്മിഷ്ഠ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. പ്രണബ് മുഖര്‍ജിക്ക് പതിറ്റാണ്ടുകളായി പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കിലും അദ്ദേഹം മരിച്ചപ്പോള്‍ അനുശോചന പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) ഔദ്യോഗിക യോഗം വിളിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്