ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചതിന് പിന്നാലെ വിയറ്റ്‌നാമിലേക്ക് യാത്രപോയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി.
''ഒരു സാധാരണക്കാരിയായ, രാജ്യത്തെ ഒരു പൗര എന്ന നിലയില്‍, ഞാന്‍ തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, സ്വന്തം പാര്‍ട്ടിയുടെ ശക്തനായ ഒരു പ്രധാനമന്ത്രിയുടെ മരണത്തില്‍ രാഷ്ട്രം വിലപിച്ചപ്പോള്‍, അദ്ദേഹം എന്തിന് പുതുവത്സരം ആഘോഷിക്കാന്‍ വേണ്ടി വിദേശ യാത്രക്ക് പോയി?' ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ശേഖരിക്കുന്ന സമയത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്താതിരുന്നതിനെയും ശര്‍മിഷ്ഠ ചോദ്യം ചെയ്തു.
''എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കളില്‍ നിന്ന് എനിക്ക് വ്യക്തിപരമായ അനുശോചനം ലഭിച്ചു. കോവിഡ് -19 മഹാമാരി കാലമായതിനാല്‍ പിന്നീട് ആരും വന്നില്ല എന്നത് ന്യായമാണ്. എന്നാല്‍ ഇപ്പോള്‍ കോവിഡില്ല, നിയന്ത്രണങ്ങളില്ല. പിന്നെ എന്തുകൊണ്ട് ഒരു കോണ്‍ഗ്രസ് നേതാവും ചിതാഭസ്മം ശേഖരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തില്ല?,' ശര്‍മിഷ്ഠ ചോദിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അന്തരിച്ച മുതിര്‍ന്ന നേതാവിനെ രാഹുല്‍ അപമാനിച്ചെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്