ബോളിവുഡിലെ പ്രിയങ്കരനായ താരമാണ് സല്‍മാൻ. താരത്തിന് വധഭീഷണി ഉണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുമായാണ് സല്‍മാൻ ഖാന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ നേരത്തെ തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്