ബംഗളൂരു: ബഹിരാകാശത്ത് വീണ്ടും നിര്‍ണായക പരീക്ഷണവുമായി ഐഎസ്ആര്‍ഒ. മറ്റൊരു യന്ത്രക്കൈ പരീക്ഷണം കൂടി നടത്തി. ബഹിരാകാശത്ത് വസ്തുക്കള്‍ ശേഖരിക്കുന്ന റോബോട്ടിക് പരീക്ഷണം വിജയകരമായെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
തിരുവനന്തപുരം വിഎസ്എസ്സിയാണ് യന്ത്രക്കൈ നിര്‍മിച്ചത്. ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന റോബോട്ടിന്റെ വീഡിയോയും ഐഎസ്ആര്‍ഒ പുറത്തുവിട്ടു. അടുത്തിടെ നടന്ന ഇന്ത്യയുടെ രണ്ടാമത്തെ റോബോട്ടിക് പരീക്ഷണമാണിത്. നടക്കുന്ന റോബോട്ടിന്റെ പ്രവര്‍ത്തനവും ഐഎസ്ആര്‍ഒ പരീക്ഷിച്ചിരുന്നു. രണ്ട് റോബോട്ടുകളും സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എല്‍വി സി 60 പേടകത്തിലാണ് ബഹിരാകാശത്തെത്തിയത്. നേരത്തെ വിത്തുമുളപ്പില്‍ ദൗത്യം വിജയിച്ചതും ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
ചൊവ്വാഴ്ച നടക്കേണ്ടിരുന്ന സ്പെയ്ഡെക്സിന്റെ ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്ന ദൗത്യമാണിത്. ചൊവ്വാഴ്ച രാവിലെ 9 നും 10 നും ഇടയില്‍ നടക്കേണ്ടിയിരുന്ന ദൗത്യമായിരുന്നു മാറ്റിവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്