അഗർത്തല: സ്കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒൻപത് വിദ്യാർത്ഥികളെ ഗുരുതര പരിക്കോടെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്