ബെംഗളൂരു: ചൈനയിൽ പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ചൈനയിൽ പടരുന്ന വൈറസ് വകഭേദമാണോ ഇതെന്നു സ്ഥിരീകരിക്കാനുള്ള ശ്രമം നടത്തുകയാണ്.
ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. മൂന്നു മാസം പ്രായമായ കുട്ടി ആശുപത്രി വിട്ടുവെന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എട്ടു മാസം പ്രായമായ കുട്ടി രോഗമുക്തയാവുകയാണെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
കുട്ടികൾക്കു വിദേശയാത്രാ പശ്ചാത്തലമില്ല. പരിശോധനയിൽ കുട്ടികൾ പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ കർണാടക സർക്കാർ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്