തിരുവനന്തപുരം: നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ ലീഡേഴ്സ് കോൺക്ലേവിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ആദരിക്കുമെന്ന് ഇവന്റ് ഓർഗനൈസർ ജോസ് മണക്കാട്ട് അറിയിച്ചു.
നാളെ (2025 ജനുവരി 7-ാം തിയതി ചൊവ്വ) തിരുവനന്തപുരത്തെ കെ.റ്റി.ഡി.സി മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിലാണ് കോൺക്ലേവ്. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത്, വാഗ്മി എന്നീ നിലകളിൽ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കെ. ജയകുമാറിന് ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. നോർത്ത് അമേരിക്കയിലെ വിവിധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാസാംസ്കാരികരാഷ്ട്രീയം ഉൾപ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മിൽ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങൾ കൈമാറുകയെന്നതാണ് ഈ കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
ജോസ് മണക്കാട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്