വാഷിംഗ്ടണ്‍: ട്രംപിന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റും എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന കമലാ ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി കമലാ ഹാരിസ് അറിയിച്ചു. ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസ് ചേര്‍ന്നപ്പോഴാണ് ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ കലാപം അഴിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്