ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജെഫ് ബെയ്‌ന അന്തരിച്ചു

JANUARY 5, 2025, 12:12 AM

ലോസ് ഏഞ്ചൽസ് :ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസയുടെ ഭർത്താവുമായ ജെഫ് ബെയ്‌നയെ (47) വെള്ളിയാഴ്ച ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ലോസ് ഏഞ്ചൽസ് അഗ്‌നിശമന വകുപ്പ് സ്ഥിരീകരിച്ചു.

മരണത്തെക്കുറിച്ച് ലോസ് ഏഞ്ചൽസ് പോലീസ് ഡിപാർട്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഒരു മെഡിക്കൽ എക്‌സാമിനറുടെ മരണ സർട്ടിഫിക്കറ്റിൽ ബെയ്‌നയുടെ പേരും ജനനത്തിയതിയും ഉള്ള ഒരാൾ ഹോളിവുഡിലെ ഒരു വസതിയിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ ഓഫീസിന്റെ വക്താവ് പറയുന്നതനുസരിച്ച്, മരണകാരണവും രീതിയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

vachakam
vachakam
vachakam

ദി ലിറ്റിൽ അവേഴ്‌സ് ഉൾപ്പെടെയുള്ള ഇൻഡി ചിത്രങ്ങൾ സംവിധാനം ചെയ്തതിനും ഡേവിഡ് ഒ. റസ്സലിനൊപ്പം ഐ ഹാർട്ട് ഹക്കബീസ് എഴുതിയതിനും ബെയ്‌ന അറിയപ്പെടുന്നു.

നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസയുമായി 2011ൽ ഡേറ്റിംഗ് ആരംഭിച്ച ഇരുവരും 2021ൽ വിവാഹിതരായി.

1977 ജൂൺ 29ന് ജനിച്ച ജെഫ്രി ബെയ്‌ന മിയാമിയിലാണ് വളർന്നത്. 1999ൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം അവിടെ സിനിമയിൽ പ്രാവീണ്യം നേടി. മധ്യകാല, നവോത്ഥാന പഠനങ്ങളിൽ ബിരുദം നേടിയ അദ്ദേഹം ചലച്ചിത്ര നിർമ്മാതാക്കളായ റോബർട്ട് സെമെക്കിസിനും ഡേവിഡ് ഒ. റസ്സലിനും വേണ്ടി പ്രവർത്തിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam