ഫൊക്കാനയുടെ കൺവെൻഷൻ കോ -ചെയേർസ് ആയി സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ,അലക്‌സ് എബ്രഹാം, ദേവസി പാലാട്ടി

JANUARY 5, 2025, 9:15 PM

ന്യൂയോർക്ക്: ഫൊക്കാന കൺവെൻഷൻ കോ - ചെയേർസ് ആയി സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്‌സ് എബ്രഹാം, ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

അമേരിക്കൻ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് സ്‌കറിയ പെരിയാപ്പുറം. അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്യമായ അദ്ദേഹം ഡെൽവെയർ മലയാളി അസോസിയേഷന്റെ സ്ഥാപകനും ആദ്യത്തെ പ്രസിഡന്റും ആണ്. കേരളാ സ്റ്റുഡന്റസ് കോൺഗ്രസ് (KSC)ന്റെ പ്രവർത്തകനായി സ്‌കൂൾ -കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേത്യനിരയിൽ പ്രവർത്തിച്ചു പടിപടിയായി ഉയർന്ന നേതാവാണ് സ്‌കറിയ പെരിയാപ്പുറം. കെ.എസ്.സിയുടെ ജില്ലാ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ടിന്റെ നിയോജക മണ്ഡലം പ്രസിഡന്റ്, കേരളാ   കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ കേരളാ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.  

ഫിലാഡൽഫിയായിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തും, ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ പതിപ്പിച്ച രാജൻ സാമുവൽ. 2016ൽ പെൻസിൽവാനിയായിലെ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ചർച്ചിന്റെ സ്ഥാപകാംഗം, ട്രഷറർ എന്നീ നിലകളിലും, പമ്പാ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് തുടങ്ങി  മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയിലെ 2008ലെ ഓഡിറ്റർ, ഫ്രന്റ്‌സ് ഓഫ്  തിരുവല്ലാ പ്രസിഡന്റ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാമൂഹ്യ രംഗത്ത് എന്നപോലെ ബിസിനസ് രംഗത്തും രാജൻ സാമുവേൽ സജീവമാണ്. ഫൊക്കാന കൺവെൻഷന്റെ പല ഭാരവാഹിതങ്ങളും വച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയുടെ സന്തത സഹചാരിയാണ്.

vachakam
vachakam
vachakam

ന്യൂയോർക്കിലെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്യമാണ് അലക്‌സ് എബ്രഹാം, 2012 മുതൽ ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകൻ ആയ അലക്‌സ് കമ്മറ്റി അംഗമായും, ജോയിന്റ് സെക്രട്ടറിയായും, സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബി.എസ്സി നഴ്‌സിംഗ് അസോസിയേഷൻ (കെ.ബി.എസ്.എൻ.എ)സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്‌സ് 1995ൽ ബി.എസ്സി നഴ്‌സിംഗിൽ ബിരുദം നേടിയ ശേഷം മംഗലാപുരം എൻ.വി. ഷെട്ടി നഴ്‌സിംഗ് കോളേജിൽ അസിസ്റ്റന്റ് ലക്ച്ചറർ ആയി മൂന്ന് വർഷം അധ്യാപകനായിരുന്നു. നേഴ്‌സായി ജോലി ചെയ്യുന്നു. ഫൊക്കാനയുടെ സജീവ പ്രവർത്തകൻ ആയ അദ്ദേഹം രണ്ടു തവണ നാഷണൽ കമ്മിറ്റി മെംബർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരനായ ദേവസി പാലാട്ടി, ഫൊക്കാനയുടെ തുടക്കം മുതൽ സംഘടനയ്‌ക്കൊപ്പം സഞ്ചരിച്ച അപൂർവ്വ വ്യക്തികളിൽ ഒരാളാണ്. ഫൊക്കാനയിൽ നാഷണൽ കമ്മിറ്റി മെംബർ ആയും, റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള കൾച്ചറൽ ഫോറത്തിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം രണ്ടു തവണ ന്യൂജേഴ്‌സി കേരള കൾച്ചറൽ ഫോറം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. അമേരിക്കയിലുടനീളം ഫൊഫഷണൽ നാടകങ്ങൾ ഏറ്റവും ആധുനിക സംവിധാനത്തോടെ നിരവധി വേദികളിൽ അവതരിപ്പിച്ചു. ഷോർട്ട് ഫിലിം നിർമ്മിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുള്ള ദേവസി പാലാട്ടിക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിലെ ഫാമിലി ക്ലബ്ബായ നാട്ടുകൂട്ടത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം.

2026ലെ ഫൊക്കാന കൺവെൻഷൻ കുറ്റമറ്റത് ആക്കുവാനും ഒരു ചരിത്ര കൺവെൻഷൻ ആക്കുവാനും ഇവർക്ക് കഴിയുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്‌സി. വൈസ് പ്രസിഡന്റ്  പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam