എൻഎം വിജയൻ്റയും മകൻ്റെയും മരണം: ഐ സി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ

JANUARY 7, 2025, 6:40 AM

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റയും മകൻ്റെ യും മരണത്തിൽ ഐ സി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ. 

ഐ സി ബാലകൃഷ്ണനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും വ്യക്തമാക്കി.

വയനാട്ടിൽ നടന്നത് ഇരട്ടക്കൊലപാതകമാണെന്നും വി ഡി സതീശനും കെ സുധാകരനും കോഴപ്പണത്തിൻ്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. 

vachakam
vachakam
vachakam

കോൺഗ്രസ് നേതാവ് എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തതോടെയാണ് ഐ സി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്.

കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലിക്കായി ഐസി ബാലകൃഷ്ണൻ്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.   ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനേയും മകൻ ജിജേഷിനേയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam