ദുബായ്: ഇന്ത്യ-ഓസ്ട്രേലിയ, പാകിസ്ഥാന-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകള്‍ പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ഐസിസി റാങ്കിംഗില്‍ വൻ നേട്ടവുമായി ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍.
ഇന്ത്യക്കെതിരായ പരമ്പരയിലൂടെ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഓസീസ് പേസര്‍ സ്കോര്‍ ബോളണ്ട് ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബോളണ്ട് 22 വിക്കറ്റുകള്‍ വീഴ്ത്തി റാങ്കിംഗില്‍ 29 സ്ഥാനം ഉയര്‍ന്ന് ആദ്യ പത്തിലെത്തി. പത്താമതാണ് ബോളണ്ടിന്റെ പുതിയ സ്ഥാനം. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ പാറ്റ് കമിന്‍സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കാഗിസോ റബാഡ മൂന്നാം സ്ഥാനത്തെത്തി.
എന്നാൽ ഇന്ന് പുറത്തുവന്ന പുതിയ റാങ്കിംഗില്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതി എന്ന സന്തോഷ വാർത്തയും പുറത്തു വരുന്നുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റായ 908 പോയന്‍റും താരം സ്വന്തമാക്കി. അതേസമയം ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ബൂമ്രക്ക് പുറമെ ഇന്ത്യൻ സാന്നിധ്യമായുള്ളത്. ഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു മാറ്റം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്