2026 ഫിഫ ലോകകപ്പ് അവസാനിച്ചതിന് ശേഷം ഫ്രാൻസ് ദേശീയ ടീം മാനേജർ ദിദിയർ ദെഷാംപ്‌സ് സ്ഥാനമൊഴിയും. 2012 മുതല്‍ ലെസ് ബ്ലൂസിനെ നയിക്കുന്ന ദെഷാംപ്‌സ് തൻ്റെ കരാർ ഇനി പുതുക്കില്ല.
14 വർഷത്തെ ഫ്രാൻസിനൊപ്പം ഉള്ള യാത്രയ്ക്ക് ആണ് ഇതോടെ അവസാനം കുറിക്കുന്നത്. ഫ്രാൻസിൻ്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ദെഷാംപ്‌സ് 2018 ഫിഫ ലോകകപ്പിലും 2021 നേഷൻസ് ലീഗിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു.
യൂറോ 2016, 2022 ലോകകപ്പ് എന്നിവയുടെ ഫൈനലിലും അദ്ദേഹം ടീമിനെ എത്തിച്ചു. 2026ല്‍ ലോക കിരീടവുകായി വിടവാങ്ങുക ആകും ദെഷാംസിന്റെ ലക്‌ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്