'മെസ്സിയെ കണ്ട് പഠിക്കൂ..'; വിനീഷ്യസിന് ഉപദേശവുമായി മുൻ താരം

JANUARY 8, 2025, 12:21 AM

റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്  ഉപദേശവുമായി  മുൻ ഡച്ച്‌ ഫുട്ബോള്‍ താരം റൂഡ് ഗല്ലിറ്റ്.

കഠിനമായ സാഹചര്യങ്ങള്‍ മെസ്സിയെ പോലെ കൈകാര്യം ചെയ്യാനാണ് വിനീഷ്യസിനോട് ഗല്ലിറ്റ് ഉപദേശിക്കുന്നത്. കഴിഞ്ഞ ദിവസം വലൻസിയക്കെതിരെയുള്ള മത്സരത്തില്‍ ഗോള്‍ കീപ്പർ സ്റ്റോല്‍ ദിമ്ത്രിവ്സ്കിയുമായി വിനീഷ്യസ് കൊമ്ബുകോർത്തിരുന്നു, പിന്നാലെ താരത്തിന് ചുവപ്പ് കാർഡും ലഭിച്ചു.

ജനുവരി മൂന്നിന് റയലും വലൻസിയയും ഏറ്റുമുട്ടിയ മത്സരത്തിലെ 79ാം മിനിറ്റിലായിരുന്നു സംഭവം. വലൻസിയ ഗോള്‍കീപ്പർ സ്റ്റോള്‍ ദിമിത്രിവ്സ്കിയുടെ തലക്ക് വിനി അടിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാക്ക് തർക്കത്തിന് ഗോള്‍കീപ്പറിനും മഞ്ഞക്കാർഡ് ലഭിച്ചു. പിന്നീട് ദേഷ്യത്തിലുണ്ടായിരുന്ന വിനീഷ്യസിനെ ടീമംഗങ്ങള്‍ അടക്കി നിർത്തുകയായിരുന്നു. ഇതിന് ശേഷമാണ് താരത്തിന് ഉപദേശവുമായി ഗല്ലിറ്റ് എത്തിയത്.


' ഗോള്‍കീപ്പർ അവനെ അലോസരപ്പെടുത്തിയെന്ന് എനിക്ക് അറിയാം എന്നാല്‍ ഇതേകാര്യം വിനീഷ്യസിനും ബാധകമാണ്. നിങ്ങള്‍ എതിരാളിയെ പ്രകോപനിപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു സിമ്ബതി പ്രതീക്ഷിക്കാൻ സാധിക്കില്ല. നിങ്ങള്‍ മിണ്ടാതിരിക്കാൻ പഠിക്കണം. മെസ്സിയെ നോക്കൂ, അവനെ എപ്പോഴും ആളുകള്‍ ചവിട്ടിക്കൂട്ടാറുണ്ട്, എന്നാലും അവൻ എഴുന്നേറ്റ് വന്ന് ഒന്നും പറയാതെ വീണ്ടും കളിക്കും,' ഗല്ലിറ്റ് പറഞ്ഞു.

vachakam
vachakam
vachakam


'എന്നാല്‍ വിനീഷ്യസ് എപ്പോഴും പരാതിപ്പെടും, സ്ഥിരമായി പ്രകോപനിപ്പിക്കും, എതിർ ടീമിലെ ഫാൻസുമായി പ്രശ്നങ്ങളുണ്ടാക്കും. അപ്പോള്‍ തിരിച്ചും കിട്ടും. എനിക്ക് ഉറപ്പാണ് റയല്‍ മാഡ്രിഡ് അവനോട് ഇത് പറയുന്നുണ്ടെന്ന്, എന്നാല്‍ അവനെകൊണ്ട് ഈ സ്വഭാവം നിർത്താൻ സാധിക്കുന്നില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam