ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 200 വിക്കറ്റ് നേടുന്ന ആദ്യതാരമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ പാറ്റ് കമിൻസ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ വാഷിങ്ടൺ സുന്ദറിന്റെ വിക്കറ്റ് നേടിയതോടെയാണ് കമിൻസ് ചരിത്രനേട്ടം കുറിച്ചത്. 12 റൺസിൽ നിൽക്കെ ഓവറിലെ നാലാം ബോളിൽ സുന്ദറിനെ കമിൻസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
മറ്റൊരു ഓസ്‌ട്രേലിയൻ താരം നഥാൻ ലിയോണാണ് കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാമൻ - 196 വിക്കറ്റുകൾ. നഥാൻ ലിയോണിനെ സാക്ഷിയാക്കിയായിരുന്നു കമിൻസിന്റെ നേട്ടം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിൽ മാത്രം കമിൻസ് മൂന്നുവിക്കറ്റ് നേടി.
കൂടുതൽ വിക്കറ്റുനേടിയവരുടെ പട്ടികയിലെ ആദ്യ അഞ്ചുപേരിൽ മൂന്നുപേർ ഓസ്‌ട്രേലിയൻ താരങ്ങളും രണ്ടുപേർ ഇന്ത്യൻ താരങ്ങളുമാണ്. അടുത്തിടെ രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിച്ച ആർ. അശ്വിനാണ് മൂന്നാമത്. 195 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. നാലാമത് മിച്ചൽ സ്റ്റാർക്കും (165) അഞ്ചാമത് ജസ്പ്രീത് ബുംറയുമാണ് (156) ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്