മോഹൻലാലിന്റെ ബറോസ് എന്തു നേടി , പുതിയ  കണക്കുകൾ ഇതാ

JANUARY 7, 2025, 6:42 PM

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. ഇക്കഴിഞ്ഞ ക്രിസ്തുമസിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. 

ആദ്യദിനം ചിത്രത്തിന് ലഭിച്ച പ്രതികരണം പിന്നീട് അങ്ങോട്ട് ബറോസിന് ലഭിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന ബറോസിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

ബറോസ് എന്ന ടൈറ്റിൽ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ആദ്യദിനം 3.6 കോടിയായിരുന്നു നേടിയത്. ബോഗെയ്ന്‍വില്ല, ബ്ലോ​ക് ബസ്റ്റർ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയവയുടെ ആദ്യദിന കളക്ഷനും ചിത്രം മറികടന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ബറോസിന്റെ കളക്ഷനിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 

vachakam
vachakam
vachakam

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 10.80 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. കേരള കളക്ഷനാണിത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കണക്ക് കൂടിയാണിത്. റിലീസ് ചെയ്ത് എട്ടാം ദിനം വരെ 9.8 കോടിയായിരുന്നു ബറോസ് നേടിയത്. പുത്തൻ റിലീസുകൾ ബറോസിന്റെ തേരോട്ടത്തെ ബാധിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

ആശീര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ബറോസിന്റെ ചെലവ് 150 കോടിയാണ്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ്  ആയിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്. ജിജോ പുന്നൂസ് എഴുതിയ ചിത്രം ഫാന്റസി ജോണറിലുള്ള ചിത്രമാണ്. പൂർണ്ണമായും ത്രീഡിയിൽ ഒരുങ്ങിയ ബറോസിൽ മലയാള താരങ്ങൾക്കൊപ്പം വിദേശ അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. 'തുടരും' ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam