ഗോൾഡൻ ​ഗ്ലോബിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് പുരസ്കാരം നഷ്ടമായി

JANUARY 6, 2025, 12:00 AM

എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ.  'ഓൾ വി ഇമാജിൻ ആസ് ലൈറ്റി' (പ്രഭയായ് നിനച്ചതെല്ലാം)ന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി.

രണ്ട് നോമിനേഷനുകളാണ് ഗോൾഡൻ ഗ്ലോബിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഉണ്ടായിരുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു നോമിനേഷൻ. 

  ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാ​​ഗത്തിൽ പുരസ്കാരം നേടിയത്. സംവിധാന മികവിന് പായൽ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്. 

vachakam
vachakam
vachakam

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭ ചിത്രമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തിയത്. കാൻ ഫെസ്റ്റിവലിൽ ​ഗ്രാന്റ് പ്രിക്സ് പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു. 

ഇരുപത്തി ഏഴ് വിഭാ​ഗങ്ങളിലാണ് ​ഗോൾഡൻ ​ഗ്ലോബ് അവാർഡുകൾ ഉള്ളത്. ഇതിൽ നാല് അവാർഡുകൾ എമിലിയ പെരേസ് എന്ന ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്. മികച്ച ​ഗാനം, മികച്ച സഹനടി, ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്. മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി (കർള സോഫിയ ഗാസ്‌കോൺ), മികച്ച സ്വഭാവനടി (സോ സൽദാന, സലേന ഗോമസ്) എന്നിവയാണ് അവാർഡുകൾ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam