രണ്ടാം ദിവസം 40+ എക്‌സ്ട്രാ സ്‌ക്രീനുകൾ.. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ട്ടിച്ച് 'ഐഡന്റിറ്റി'...

JANUARY 3, 2025, 7:51 AM

'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാൽപതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികരണം കാരണം കൂട്ടിയിരിക്കുന്നത്. തൃഷ, വിനയ് റായ് എന്നിവർ തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് താരങ്ങളാണ് കൂടാതെ 'മാരി 2' എന്ന ഒറ്റ ചിത്രത്തിലൂടെ ടോവിനോ തോമസും തമിഴ് നാട്ടിൽ ആരാധക വൃത്തം സൃഷ്ടിച്ചിരുന്നു. എആർഎമ്മിനും മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ഐഡന്റിറ്റിയിൽ നിറഞ്ഞുനിൽക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തിൽ നിന്ന് വിട്ടുനിൽക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തിൽ ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റായ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്മത പുലർത്തിയാണ് ചിത്രത്തിൽ വിനയ് റായ്  പകർന്നാടിയിരിക്കുന്നത്. ആലിഷയായ തൃഷ തന്റെ കഥാപാത്രത്തിന് സിനിമയിൽ ലഭ്യമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

vachakam
vachakam
vachakam

ഐഡന്റിറ്റിയെ ചടുലമാക്കുന്നത് പശ്ചാത്തല സംഗീതമാണ്. ഐഡന്റിറ്റിയുടെ പ്രമേയത്തിന് അടിവരയിടുന്ന പശ്ചാത്തല സംഗീതം ജേക്ക്‌സ് ബിജോയ്‌യുടേതാണ്. അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ടൊവിനോ ചിത്രത്തിന്റെ പ്രമേയത്തിനൊത്തുള്ളതാണ്. ചമൻ ചാക്കോയുടെ കട്ടുകൾ ഐഡന്റിറ്റി സിനിമയുടെ താളത്തിന് നിർണായകമാകുന്നു. ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള സാങ്കേതികമികവിൽ സസ്‌പെൻസ് കഥയുമായി അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്ന വിധത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രമാകുന്നു ഐഡന്റിറ്റി. 2025ലെ തുടക്കം ഗംഭീരമാക്കി എന്ന് തീർത്തും പറയാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam