മുതിര്‍ന്ന നടനും റിഷി കപൂറിന്റെ ഇളയ സഹോദരനുമായ രാജീവ് കപൂറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. 2021-ലാണ് രാജീവ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. വിക്കി ലാല്വാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. അമിത മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു.
മദ്യപാനത്തിന് അടിമയായ രാജീവിന് എന്തെങ്കിലും സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. നടനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു. മുട്ടിന് പ്രശ്‌നങ്ങളുണ്ടായിരുന്ന രാജീവ് നിരവധി ശസ്ത്രക്രിയകള്‍ക്ക് വഴങ്ങിയെങ്കിലും ബുദ്ധിമുട്ടുകള്‍ക്ക് മാറ്റമുണ്ടായില്ല. അദ്ദേഹത്തിന്(ചിപ്പു) വയ്യെന്നുള്ള കാര്യം നമുക്ക് അറിയാമായിരുന്നു.
ചിപ്പു മരിക്കുമ്പോള്‍ ഞാന്‍ മുംബൈയിലുണ്ടായിരുന്നു. ബോണി കപൂര്‍ ആണ് എന്നെ വിയോഗ വാര്‍ത്ത അറിയിച്ചത്. അതൊരു വലിയ ഷോക്കായിരുന്നു. ചിപ്പു മരിക്കുന്നതിന് ഒരു ദിവസം മുന്‍പ് എന്നോട് സംസാരിച്ചിരുന്നു.പനിയുണ്ടായിരുന്നു. എന്നാല്‍ അസുഖത്തെ നിസാരമായി കണ്ട രാജീവ് ഉടനെ കാണാമെന്നും പറഞ്ഞതായും ഖുശ്ബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്