തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് കീർത്തി സുരേഷ്. മലയാളിയെങ്കിലും തമിഴ് തെലുങ്ക് ചിത്രങ്ങളിലാണ് കീർത്തി ഏറെയും തിളങ്ങിയത്. ഇപ്പോഴിതാ കീർത്തി നായികയായെത്തിയ ബേബി ജോൺ എന്ന ബോളിവുഡ് ചിത്രമാണ് വാർത്തകളിൽ നിറയുന്നത്.
കളക്ഷൻ റെക്കോർഡ് കൊണ്ടല്ല, ബോക്സോഫീസിലെ മോശം പ്രകടനമാണ് ചിത്രത്തെ വാർത്തകളിൽ എത്തിച്ചത്. ബേബി ജോണ്‍ ഇന്ത്യയില്‍ 34.4 കോടി രൂപയാണ് ആകെ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകൻ.
ആദ്യദിനം 11 കോടി കലക്ട് ചെയ്തെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. പ്രതികരണങ്ങൾ മോശമമോശമായതോടെ രണ്ടാം ദിനം മുതൽ കളക്ഷൻ പകുതിയായി കുറഞ്ഞു.2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്‍തിരിക്കുന്നത്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
രഘുതാത്ത എന്ന ചിത്രമാണ് തമിഴ് കീർത്തി നായികയായി അവസാനമെത്തിയത്.തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു കീർത്തിക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്