വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ തകർത്ത് കേരളം

JANUARY 4, 2025, 3:01 AM

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ത്രിപുരയെ 145 റൺസിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ത്രിപുര 182 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ കൃഷ്ണപ്രസാദാണ് കേരളത്തിന്റെ വിജയശില്പി. കൃഷ്ണപ്രസാദ് 110 പന്തുകളിൽ 135 റൺസ് നേടി. 6 ഫോറും 8 സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്‌സ്. രോഹൻ കുന്നുമ്മൽ 57ഉം മൊഹമ്മദ് അസ്ഹറുദ്ദീൻ 26ഉം റൺസെടുത്തു. ക്യാപ്ടൻ സൽമാൻ നിസാർ 34 പന്തുകളിൽ നിന്ന് 42 റൺസുമായി പുറത്താകാതെ നിന്നു.

മറുപടിക്കിറങ്ങിയ ത്രിപുരയെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ മത്സരം കേരളത്തിന് അനുകൂലമാക്കി. 79 പന്തുകളിൽ 78 റൺസെടുത്ത ക്യാപ്ടൻ മൻദീപ് സിംഗ് മാത്രമാണ് ത്രിപുര ബാറ്റർമാരിൽ തിളങ്ങിയത്.

42.3 ഓവറിൽ 182 റൺസിന് ത്രിപുര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി നിധീഷ് എം.ഡിയും ആദിത്യ സർവാടെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam