ലാലിഗയിൽ മികച്ച വിജയം നേടി റയൽ മാഡ്രിഡ്. വലൻസിയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് വിജയിച്ചത്. 85 മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്നായിരുന്നു റയലിന്റെ തിരിച്ചുവരവ്. അതും 10 പേരുമായി കളിച്ച്.
മത്സരത്തിൽ 27-ാം മിനുട്ടിൽ ഹ്യൂഗോ ഡുറോയിലൂടെ വലൻസിയ ആണ് ലീഡ് എടുത്തത്. ലീഡ് ആദ്യ പകുതിയിൽ തുടരാൻ അവർക്കായി. എന്നാൽ 55-ാം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ സമനില നേടാൻ റയലിന് അവസരം കിട്ടി. എന്നാൽ ബെല്ലിങ്ഹാമിന് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല.
79-ാം മിനുട്ടിൽ വിനീഷ്യസ് ചുവപ്പ് കാർഡും കണ്ടു. ഇത് റയലിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. പക്ഷെ അവർ പതറിയില്ല. സബ്ബായി എത്തിയ മോഡ്രിച് 85-ാം മിനുട്ടിൽ റയലിന് സമനില നൽകി. അവസാന നിമിഷത്തിൽ ജൂഡിലൂടെ റയൽ വിജയ ഗോളും നേടി.
ഈ വിജയം റയൽ മാഡ്രിഡിനെ 19 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുകയാണ്. 18 മത്സരങ്ങളിൽ 41 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് തൊട്ടു പിറകിൽ ഉണ്ട്. റയൽ ഇപ്പോൾ ബാഴ്‌സലോണയെക്കാൾ 5 പോയിന്റ് മുന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്