സിഡ്‌നി: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തി. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.
ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ടി20 സ്‌റ്റൈലിൽ കളിച്ച് വെറും 27 ഓവറിൽ 4 വിക്കറ്റുകളുടെ നഷ്ടത്തിൽ മറികടന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്ടൻ ജസ്പ്രിത് ബുമ്രയ്ക്ക് ബോൾ ചെയ്യാൻ കഴിയാത്തത് ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ബുമ്രയില്ലാത്ത ബൗളിംഗ് നിര നിരാശപ്പെടുത്തി. സിറാജും പ്രസിദ്ധ് കൃഷ്ണയും കൂടി ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകൾ എറിഞ്ഞിട്ടെങ്കിലും പരാജയത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കാനായില്ല.
45 പന്തിൽ 41 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. സാം കോൺസ്റ്റാസ് (17), മാർനസ് ലബുഷെയ്ൻ (20), സ്റ്റീവ് സ്മിത്ത് (4) എന്നിവരാണ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ ട്രാവിസ് ഹെഡും (34) വെബ്സ്റ്റർ (39) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസ്്‌ട്രേലിയയെ വിജയതീരത്തെത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും സിറാജ് ഒരു വിക്കറ്റും നേടി.
ഇന്ന് തുടക്കത്തിൽ തന്നെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 16 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ശേഷിക്കുന്ന 4 വിക്കറ്റും നഷ്ടമായി. രവീന്ദ്ര ജഡേജ (13), വാഷിങ്ടൺ സുന്ദർ (12), സിറാജ് (4), ബുമ്ര (0) എന്നിവരാണ് പുറത്തായത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി സ്‌കോട്ട് ബോളണ്ട് ആറും പാറ്റ് കമിൻസ് മൂന്നും വെബ്സ്റ്റർ ഒരു വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്