കോഴിക്കോട്: കർണാടക ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായതായി പരാതി. സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിലായി എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഈശ്വരമംഗലം സ്വദേശി മുസ്‌തഫയെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കർണാടകയിലെ ഹാസനിലേയ്ക്ക് പോകുന്ന ബസിനുള്ളിലാണ് അതിക്രമം നടന്നത്. ബസിൽവച്ച് നിരന്തരം ഇയാൾ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് യുവതി കണ്ടക്‌ടറെ വിവരമറിയിച്ചു. ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്