തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷററുടെയും മകന്റെയും ആത്മഹത്യയിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുന്നു.
എൻ എം വിജയന്റെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്.
കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു.
അതേസമയം കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി കോടതിയിൽ അപേക്ഷകൾ നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്