ആലപ്പുഴ: റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു. ഇതിനെ തുടര്‍ന്നു സിഗ്നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു എന്നാണ് ലഭിക്കുന്ന വിവരം. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്.
ഇതിനെ തുടര്‍ന്ന് 21 ട്രെയിനുകളാണ് വൈകിയത്. ഇന്നലെ പുലര്‍ച്ചെ 2.30ന് തിരുവല്ലയില്‍ നിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണു തകരാര്‍ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സിഗ്നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു.
ഇതോടൊപ്പം സിഗ്നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി. പിന്നീട് സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു (പേപ്പര്‍ മെമ്മോ) അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും എന്ന് അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്