ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാഴ്സ്റ്റേഴിന് ജയം. ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബ് എഫ്.സിയെ തോൽപ്പിച്ചു.
44-ാം മിനിറ്റിൽ നോഹ് സദൗയി പെനാൽറ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. 58 -ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ച്, 74-ാം മിനിറ്റിൽ ഐബാൻബാ ഡോളിംഗ് എന്നിവർ ചുവപ്പ് കാർഡുമായി പുറത്തായിരുന്നു. എങ്കിലും ജയിച്ചുകയറാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 17 പോയിന്റാണ് ടീമിനുള്ളത്. 15 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം അഞ്ച് മത്സരങ്ങൾ ജയിച്ചപ്പോൾ എട്ടെണ്ണം പരാജയപ്പെട്ടു. പഞ്ചാബ് എട്ടാം സ്ഥാനത്താണ്.
മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും ഏറ്റവും കൂടുതൽ ഷോട്ടുകൾ പായിച്ചത് പഞ്ചാബ് ആയിരുന്നു. ആദ്യ പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. 43-ാം മിനിറ്റിൽ നോഹയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ബ്ലാസ്റ്റേഴ്സ് മുതലാക്കിയത്. നോഹ തന്നെയാണ് കിക്കെടുത്തതും. പഞ്ചാബ് ഗോൾ കീപ്പർ മുഹീത് ഷബീറിന് ഒരവസരവും നൽകിയില്ല. ഈ സ്കോറിന് ആദ്യ പകുതി പിരിയുകയും ചെയ്തു.
പിന്നീട് രണ്ടാം പാതി ആരംഭിച്ച് ഏഴ് മിനിറ്റുകൾക്കകം ബ്ലാസ്റ്റേഴ്സ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. പഞ്ചാബിന്റെ ലിയോണിനെ വലിച്ച് വീഴ്ത്തിയതിനാണ് ഡ്രിൻസിച്ചിന് രണ്ടാം മഞ്ഞകാർഡും ചുവപ്പ് കാർഡും ലഭിച്ചത്. ഐബാൻബാക്ക് ചുവപ്പ് കാർഡ് ലഭിച്ചത് അപകടകരമായ രീതിയിൽ ഫൗൾ വച്ചതായിരുന്നു. ഇതോടെ പഞ്ചാബ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഒരു തരിപോലും വിട്ടുകൊടുത്തില്ല. പ്രതിരോധം ശക്തമാക്കി കോട്ട കെട്ടുകയായിരുന്നു മഞ്ഞപ്പട. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു ബ്ലാസ്റ്റേഴ്സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്