എയർ ഇന്ത്യ ആദ്യ വിമാനം ജനുവരി 8ന് ഡാളസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങും

JANUARY 7, 2025, 11:59 AM

ഡാളസ് : ജനുവരി ആദ്യം ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ത്യ എയർ ഒരു പുതിയ ഫ്‌ളൈറ്റ് റൂട്ട് ഉൾപ്പെടുത്തി.

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച് ജനുവരിയിൽ എക്കണോമി, ബിസിനസ് ക്ലാസ് സീറ്റിംഗ് സഹിതം ആഴ്ചയിൽ ഏഴ് തവണയാണ് ഫ്‌ളൈറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടെക്‌സസിലേക്കുള്ള ആദ്യ വിമാനം ജനുവരി 7ന് ആരംഭിക്കും, എന്നാൽ 28 മണിക്കൂർ 35 മിനിറ്റ് ഫ്‌ളൈറ്റിൽ ഇന്ത്യയിലെ മുംബൈയിലെ ലേഓവറുകൾ ഉൾപ്പെടുന്നതിനാൽ ജനുവരി 8ന് ഡാളസിൽ ഇറങ്ങും.

vachakam
vachakam
vachakam

എയർ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആറാമത്തെ വിമാനമാണ് ഡാളസ് ഫോർട്ട് വർത്ത്.  വെബ്‌സൈറ്റ് അനുസരിച്ച് ന്യൂജേഴ്‌സിയിലെ നെവാർക്ക്, സാൻ ഫ്രാൻസിസ്‌കോ, ഷിക്കാഗോ, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി. എന്നിവയാണ് മറ്റുള്ള വിമാനത്താവളങ്ങൾ.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam