റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിനെ ഉപദേശിക്കാൻ ലയണൽ മെസ്സിയെ ഉദാഹരണമാക്കി മുൻ ഡച്ച് ഫുട്ബോൾ താരം റൂഡ് ഗല്ലിറ്റ്. കഠിനമായ സാഹചര്യങ്ങൾ മെസ്സിയെ പോലെ കൈകാര്യം ചെയ്യാനാണ് വിനീഷ്യസിനോട് ഗല്ലിറ്റ് ഉപദേശിച്ചത്.
കഴിഞ്ഞ ദിവസം വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾ കീപ്പർ സ്റ്റോൽ ദിമ്ത്രിവ്സ്കിയുമായി വിനീഷ്യസ് തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താരത്തിന് ചുവപ്പ് കാർഡും ലഭിച്ചിരുന്നു.
ജനുവരി മൂന്നിന് റയലും വലൻസിയയും ഏറ്റുമുട്ടിയ മത്സരത്തിലെ 79ാം മിനിറ്റിലായിരുന്നു സംഭവം ഉണ്ടായത്. വലൻസിയ ഗോൾകീപ്പർ സ്റ്റോൾ ദിമിത്രിവ്സ്കിയുടെ തലക്ക് വിനി അടിക്കുകയായിരുന്നു. കാലിൽ പന്ത് ഇല്ലാനിട്ടും ഗോൾകീപ്പറുടെ തലക്ക് മനപൂർവം അടിച്ചതിനാണ് വിനിക്ക് ചുവപ്പ് കാർഡ് നൽകിയതെന്ന് മാച്ച് റഫറി പറഞ്ഞു.
അതേസമയം വാക്ക് തർക്കത്തിന് ഗോൾകീപ്പറിനും മഞ്ഞക്കാർഡ് ലഭിച്ചു. പിന്നീട് ദേഷ്യത്തിലുണ്ടായിരുന്ന വിനീഷ്യസിനെ ടീമംഗങ്ങൾ അടക്കി നിർത്തുകയായിരുന്നു. ഇതിന് ശേഷമാണ് താരത്തിന് ഉപദേശവുമായി ഗല്ലിറ്റ് എത്തിയത്.
'ഗോൾകീപ്പർ അവനെ അലോസരപ്പെടുത്തിയെന്ന് എനിക്ക് അറിയാം എന്നാൽ ഇതേകാര്യം വിനീഷ്യസിനും ബാധകമാണ്. നിങ്ങൾ എതിരാളിയെ പ്രകോപനിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് ഒരു സിമ്പതി പ്രതീക്ഷിക്കാൻ സാധിക്കില്ല. നിങ്ങൾ മിണ്ടാതിരിക്കാൻ പഠിക്കണം. മെസ്സിയെ നോക്കൂ, അവനെ എപ്പോഴും ആളുകൾ ചവിട്ടിക്കൂട്ടാറുണ്ട്, എന്നാലും അവൻ എഴുന്നേറ്റ് വന്ന് ഒന്നും പറയാതെ വീണ്ടും കളിക്കും' എന്നാണ് ഗല്ലിറ്റ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്