സിഡ്‌നി: ഇന്ത്യയ്ക്ക് എതിരായ അവസാന ടെസ്റ്റില്‍ ജസ്പ്രീത് ബുംറയുമായി വാക്കുതര്‍ക്കം ഉണ്ടായത് തന്റെ പിഴവുകൊണ്ടാണെന്ന കുറ്റസമ്മതവുമായി ഓസ്‌ട്രേലിയന്‍ കൗമാരതാരം സാം കോണ്‍സ്റ്റാസ്.
സിഡ്‌നിയില്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയ ശേഷമാണ് ബുംറയും കോണ്‍സ്റ്റാസും തർക്കത്തിലായത്. ബാറ്റിംഗിന് വൈകിയതിന് ബുംറ ഖ്വാജയോട് കയര്‍ത്തിരുന്നു. ഈ സംസാരം കോണ്‍സ്റ്റാസ് ഏറ്റുപിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഖ്വാജയെ പുറത്താക്കിയ ബുംറ കോണ്‍സ്റ്റാസിന് സെന്‍ഡ ഓഫ് നല്‍കിയാണ് വിക്കറ്റ് ആഘോഷിച്ചത്.
തുടർന്ന് അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാൽ സാധാരണഗതിയില്‍ എതിര്‍താരങ്ങളോട് പ്രശനത്തിന് പോകാത്ത ബുംറ കോണ്‍സ്റ്റാസുമായി കയർത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
അതേസമയം കഴിഞ്ഞദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് താന്‍ അനാവശ്യമായി ഖ്വാജയുടെ വിഷയത്തില്‍ ഇടപെട്ടതാണ് ബുംറയെ ചൊടിപ്പിച്ചതെന്ന് കോണ്‍സ്റ്റാസ് സമ്മതിച്ചത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബുംറയുടെ ബൗളിംഗിനെ കോണ്‍സ്റ്റാസ് പ്രകീര്‍ത്തിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്