തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനവും ചർച്ച ആയേക്കാം. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് യോഗം.
തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച. പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും.
യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം പി വി അൻവർ എംഎൽഎ ശക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി.
മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫിൽ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് ഏറ്റവും ഒടുവിൽ അൻവറിന്റെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്