ഷിക്കാഗോ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഷിക്കാഗോയിലെ അമേരിക്കൻ മലയാളികളും ജനുവരി 20ന് മോർട്ടൻഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ഹാളിൽ വച്ച് വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളനവും ഡിന്നറോടും കൂടി ആഘോഷമായി നടത്തുവാൻ തീരുമാനിച്ചു.
അമേരിക്കയെ ഏറ്റവും സുശക്തമായ രാജ്യമാക്കി മാറ്റുന്നതിനും നിയമാനുസൃതമല്ലാതെ രാജ്യത്തു കടന്നുകൂടിയവരെ പുറത്താക്കുന്നതിനും രാജ്യത്തിന്റെ അതിർവരമ്പുകളെ നിയമാനുസൃതമല്ലാതെ കടന്നുവരുന്നതിൽ നിന്നും സംരക്ഷിക്കുന്നതിനും മറ്റു രാഷ്ട്രങ്ങളുമായ നല്ല ബന്ധം പുനഃസ്ഥാപിക്കുന്നതിനും നമ്മുടെ രാജ്യത്തുള്ളവർക്ക് ജോലി ഉറപ്പുവരുന്നതിന്റെ ഭാഗമായി ഇറക്കുമതി സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നതിനും അപരിഷ്‌കൃത കുടിയേറ്റ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനും വേണ്ട ശക്തവും വ്യക്തവുമായ നിയമങ്ങൾ കൊണ്ട് വരുന്ന ട്രംപിന്റെ ഭാവിപ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതിനും കൂടി വേണ്ടിയാണ് അമേരിക്കയിലെ മലയാളികളുടെ ഇടയിൽ ആദ്യമായി ഇങ്ങനെ ഒരു പരിപാടി നടത്തുന്നത്.
നമുക്കറിയാം ചില യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വോട്ടിനുവേണ്ടി നടത്തിയ ചില വികലമായ കുടിയേറ്റ നിയമങ്ങൾ മൂലം അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ കാലഘട്ടങ്ങളായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. അറേബ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ സാധ്യമല്ലാത്തിനായി അവർ സമാധാനപ്രിയരായി ജീവിക്കുന്ന അവസ്ഥയും നാം കാണുന്നു.
ഡോ. ബിനു ഫിലിപ്പ്, ജോർജ് മോളാക്കൽ, ലൂയി ഷിക്കാഗോ, മോനു വർഗീസ്, ജോൺ പാട്ടപതി, പീറ്റർ കുളങ്ങര, ടോമി എടത്തിൽ, ജോഷി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്