ഡാളസ്: 2025 മെയ് മൂന്നിന് ഒഴിവു വരുന്ന ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി പി.സി. മാത്യു വിന്റെ ഒഫിഷ്യൽ ക്യാമ്പയിൻ കിക്ക് ഓഫ് ഗാർലാണ്ടിലെയും പരിസര സിറ്റികളിലെയും വോട്ടർമാർക്കിടയിൽ ഹരം പകർന്നുകൊണ്ട് കഴിഞ്ഞ ഡിസംബർ 29ന് വൈകിട്ട് കെ.ഇ.എ. ഹാളിൽ അരങ്ങേറി. വിവിധ വിഭാഗങ്ങളിലുള്ള വോട്ടർമാർ പങ്കെടുത്തു എന്നുള്ളത് നാനാത്വം വിളിച്ചറിയിക്കുകയും എല്ലാ സമൂഹത്തെയും ചേർത്ത് പിടിക്കുമെന്നുള്ള പി.സി.യുടെ കാഴ്ചപ്പാടിന് പകിട്ടേറുകയും ചെയ്തു.
ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി പരിപാടികൾ നിയന്ത്രിച്ചു. പി.സി. മാത്യുവിനെ ജയിപ്പിക്കാൻ ആവേശത്തോടെ എത്തിയവരെ അദ്ദേഹം അതെ ആവേശത്തോടെ സ്വാഗതം ചെയ്തു. പി.സി. മാത്യുവിന്റെ വിജയത്തിനായി പാസ്റ്റർ കാർലാൻഡ് റൈറ്റ് പ്രാർത്ഥിച്ചു തുടക്കം കുറിച്ച പരിപാടികൾക്ക് അഗപ്പേ ചർച് സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത് പ്രഡിഡന്റും സംഗീതജ്ഞനുമായ ഷാജി കെ. ഡാനിയേൽ പി.സി. മാത്യുവിന്റെ സാമൂഹ്യ പ്രതിബദ്ധതയെ പറ്റി ഊന്നി പറയുകയും വർഷങ്ങളായി പി.സിയുമായുള്ള ബന്ധത്തെ പറ്റി വിവരിക്കുകയും തന്റേയും തന്റെ സുഹൃത്തുക്കളുടെയും പരിപൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.
ക്യാമ്പയിൻ ട്രഷററും ഡാളസ് കോളേജ് പ്രൊഫസറും സാമൂഹ്യ പ്രവർത്തകനും കൂടിയായ ബിൽ ഇൻഗ്രാം പി.സിയുടെ പ്രധാന ലക്ഷ്യങ്ങളായ സുരക്ഷിതത്വം, സാമ്പത്തീക മുന്നേറ്റം, ഇൻഫ്രാസ്ട്രക്ചർ മുതലായവയെ പറ്റി പ്രതിപാദിച്ചു പ്രസംഗിക്കുകയും പി.സി. പറയുക മാത്രമല്ല പ്രവർത്തിച്ചു കാണിക്കുവാനും കഴിവുള്ള ആളാണെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അഖിലും മിസ്സസ് പ്രശാന്തും ചേർന്നു പാടിയ ഗാനങ്ങൾ സദസിൽ ആത്മീയ സന്തോഷം പകർന്നു. ക്യാമ്പയ്ഗൻ കമ്മിറ്റി അംഗം റയാൻ കീലൻ, പി.സി. മാത്യുവിനെ കൂടുതലായി സദസിനു പരിചയപ്പെടുത്തി. ഹോം ഔനേഴ്‌സ് അസ്സോസിയേഷനിലൂടെ പരിചയപ്പെട്ടതുമുതൽ പി.സി. ഗാർലാൻഡ് സിറ്റിയിൽ ബോർഡിലും കമ്മീഷനിലും ഒക്കെ സേവനം അനുഷ്ടിച്ച പ്രവർത്തനങ്ങളെ പറ്റി എടുത്തു പറഞ്ഞു.
പി.സി. മാത്യു കേരളത്തിൽ മഹാത്മാ ഗാന്ധി യൂണിവർസിറ്റിയിൽ സെനറ്റിൽ അംഗമായിരുന്നെന്നും ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ ബോർഡ് മെമ്പർ ആയും സ്‌പോർട്‌സ് സബ്കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു എന്നും പി.സിയെ ഗാർലാൻഡ് മേയറായി തെരഞ്ഞെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്യാമ്പയിൻ ടീമിൽ അംഗമായ ലാറ്റിനോ കമ്മ്യൂണിറ്റിയുടെ കോഓർഡിനേറ്റർ കൂടിയായ ജോഷ് ഗാർഷ്യ പി.സി. തന്റെ സഹോദരനെ പോലെയാണെന്നും എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു.
ഗാർലാൻഡ് സിറ്റി ബോർഡിലും മറ്റും പ്രവർത്തിക്കുന്ന യുവ നേതാവും അധ്യാപകനുമായ ജോ മാവേര തന്റെ പരിപൂർണ പിന്തുണ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു. പാസ്റ്റർ ഇർവിൻ ബാരെറ്റ് പി.സി. മാത്യുവിനെ പോലെ എല്ലാവരെയും ഉൾക്കൊള്ളുവാനും സ്‌നേഹിക്കുവാനും കഴിയുന്നവരാണ് നേതൃത്വത്തിലേക്ക് കടന്നുവരേണ്ടതെന്നും എല്ലാ പിന്തുണയും നൽകുമെന്നും തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജസ്റ്റിസ് ഓഫ് പീസ് കോളിൻ കൗണ്ടിയിൽ ജഡ്ജ് ആയി മത്സരിച്ച സ്ഥാനാർഥി കൂടിയാണ് പാസ്റ്റർ ഇർവിൻ.
സിറ്റി ഓഫ് സാക്‌സി കൌൺസിൽ സ്ഥാനാർഥി കൂടിയായ ഗുരുവിന്ദർസിംഗ് തന്റെ പ്രസംഗത്തിൽ പി.സി. മാത്യുവിനെപോലെ പാഷൻ ഉള്ള ലീഡേഴ്‌സ് ആണ് സമൂഹത്തിന് ആവശ്യം എന്ന് എടുത്തു പറയുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്