നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ബുമ്ര പരിക്കേറ്റ് കളം വിട്ടു. ഇന്ന് തുടക്കത്തിൽ ബൗൾ ചെയ്ത ബുംമ്ര രണ്ടാം സെഷനിൽ ആദ്യ ഓവർ എറിഞ്ഞ ശേഷം കളം വിടുക ആയിരുന്നു.
ഇതിനു പിന്നാലെ ബുമ്ര കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് പോയി.
സ്‌കാനുകൾ നടത്തിയ ശേഷം മാത്രം ബുമ്രയുടെ പരിക്ക് എത്ര വലുതാണെന്ന് പറയാൻ ആവുകയുള്ളൂ. ബുമ്ര ഇനി ഈ കളിയിൽ പന്തെറിയുമോ എന്ന ആശങ്കയും ഇത് ഉയർത്തുന്നു. ബുമ്ര പന്ത് എറിഞ്ഞില്ല എങ്കിൽ അത് ഇന്ത്യക്ക് വൻ തിരിച്ചടിയാകും.
ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമാണ് ബുമ്ര. ഈ ഇന്നിംഗ്‌സിൽ അദ്ദേഹം 2 വിക്കറ്റുകളും വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫി കൂടെ മുന്നിൽ ഇരിക്കെ ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്ക നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്