പാകിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 615 റൺസാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്റെ തുടക്കം അത്ര മികച്ചതല്ല. രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 551 റൺസ് പിന്നിൽ.
316ന് നാല് എന്ന നിലയിൽ കളി പുനരാരംഭിച്ച പ്രോട്ടീസിനായി റയാൻ റിക്കിൾടൺ തകർപ്പൻ ഇരട്ട സെഞ്ച്വറി കുറിച്ചു. 29 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 259 റൺസാണ് താരം അടിച്ചെടുത്തത്. വിക്കറ്റ് കീപ്പർ കൈൽ വെറയ്‌നും (100) സെഞ്ച്വറി കുറിച്ചു. ഒന്നാം ദിവസം ക്യാപ്ടൻ തെംബ ബവൂമ (106)യും മൂന്നക്കം കടന്നിരുന്നു. മാർക്കോ യാൻസെൻ (62) അർദ്ധ സെഞ്ച്വറി കുറിച്ചപ്പോൾ കേശവ് മഹാരാജ് (40) റൺസ് നേടി.
പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസും സൽമാൻ അലി ആഗയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ മിർ ഹംസയും ഖുറാം ഷെഹ്‌സാദും രണ്ട് വിക്കറ്റുകൾ വീതം പങ്കിട്ടു. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് ക്യാപ്ടൻ ഷാൻ മസൂദ് (2), കമ്രാൻ ഗുലാം (12), സൗദ് ഷക്കീൽ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
സയീം അയൂബ് പരക്കേറ്റ് ആദ്യ ദിവസം തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോൾ ഓപ്പണറായി എത്തിയ ബാബർ അസം (31*), വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ (9*) എന്നിവരാണ് ക്രീസിൽ. കാഗസോ റബാഡയ്ക്ക് രണ്ട് വിക്കറ്റുകളും മാർക്കോ യാൻസന് ഒരു വിക്കറ്റും ലഭിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ദക്ഷിണാഫ്രിക്കയാണ് മുന്നിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്