ജനുവരി 4ന് നാമനിർദേശ പത്രിക സമർപ്പിച്ച ദേവജിത് സൈകിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) സെക്രട്ടറിയാകും. അദ്ദേഹം മാത്രമാണ് അപേക്ഷ നൽകിയത് എന്നതു കൊണ്ട് തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. അദ്ദേഹത്തോടൊപ്പം ട്രഷറർ സ്ഥാനത്തേക്കുള്ള ഏക അപേക്ഷകനായ പ്രഭ്‌തേജ് ഭാട്ടിയയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 12ന് ചേരുന്ന ബി.സി.സി.ഐ യോഗത്തിൽ ഔദ്യോഗിക നിയമനങ്ങൾ സ്ഥിരീകരിക്കും.
ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിലേക്ക് (ഐ.സി.സി) പോയതിനെ തുടർന്ന് ആക്ടിംഗ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സൈകിയയെ ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി ഇടക്കാല റോളിലേക്ക് നാമനിർദ്ദേശം ചെയ്തു. ആ സ്ഥാനം സ്ഥിരമായി നികത്തുന്നതുവരെ സൈകിയയെ താൽക്കാലികമായി ചുമതലപ്പെടുത്താൻ ബിന്നി തന്റെ ഭരണഘടനാപരമായ അധികാരം പ്രയോഗിക്കുക ആയിരുന്നു.
മഹാരാഷ്ട്ര സർക്കാരിൽ അടുത്തിടെ ക്യാബിനറ്റ് റോളിൽ എത്തിയ ആശിഷ് ഷെലാർ ട്രഷറർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഭാട്ടിയയുടെ നാമനിർദ്ദേശം. സൈകിയയും ഭാട്ടിയയും ഇപ്പോൾ തങ്ങളുടെ റോളുകളുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
മുൻ അസം ക്രിക്കറ്റ് താരവും സംസ്ഥാന അഡ്വക്കേറ്റ് ജനറലുമാണ് സൈകിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്