ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ബുധനാഴ്ച നടക്കുന്ന ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ ട്രൂഡോ തൻ്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി വെച്ച് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി എന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ട്രൂഡോ പ്രധാനമന്ത്രിയായി തുടരുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ നിന്നും കനേഡിയൻ പൗരന്മാരിൽ നിന്നും വലിയ സമ്മർദ്ദം ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്