ഹിന്ദി സിനിമകളെ പിന്തള്ളി ഡിസ്നിയുടെ മുഫാസ: ദ ലയൺ കിംഗ് ബോക്‌സ് ഓഫീസ് കീഴടക്കി. 2019 ൽ പുറത്തിറങ്ങിയ 'ലയൺ കിങ്' എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണ് 'മുഫാസ'. ഡിസംബർ 20 ന് ലോകമെമ്പാടും റിലീസിനെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മുഫാസ ദ ലയൺ കിംഗ് ഇതിനകം 106.70 കോടി കളക്ഷൻ നേടിയിട്ടുണ്ട്. പുതുവർഷ രാവിൽ, ആദ്യകാല കണക്കുകൾ പ്രകാരം ചിത്രം 5.75 കോടി രൂപ നേടി. അല്ലു അർജുൻ്റെ പുഷ്പ 2 ദ റൂൾ വിജയകരമായി ഓടിക്കൊണ്ടിരിക്കെയാണ് ലയൺ കിംഗ് ഈ നേട്ടം കൈവരിച്ചത്. വെറും 12 ദിവസം കൊണ്ട് ഗോഡ്‌സില്ല എക്‌സ് കോങ്ങിൻ്റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നു.
ഹിന്ദി പതിപ്പിൽ മുഫാസക്ക് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആണ്. ഇത് കളക്ഷൻ വർധിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് തെലുങ്കിൽ മുഫാസയാകുന്നത്.
കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്