ഹോളിവുഡ് ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് കീനു റീവ്‌സ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് നടൻ.
'സോണിക് ദി ഹെഡ്ജ്‌ഹോഗ് 3' എന്ന ചിത്രത്തിലെ തന്റെ ഏറ്റവും പുതിയ വേഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് നടൻ സംസാരിച്ചു. സിബിഎസ് ന്യൂസുമായുള്ള ഒരു അഭിമുഖത്തില്‍, റീവ്‌സ് ജോണ്‍ വിക്ക് 5-നെക്കുറിച്ച് താരം ഇങ്ങനെ പറഞ്ഞു:
'സിനിമ വേണമെന്നാണ് ഹൃദയം പറയുന്നതെങ്കിലും തന്റെ ശരീരം സിനിമയ്ക്കായി സമ്മതിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സിനിമയിലെ കഥാപാത്രത്തിനായി ആവശ്യപ്പെടുന്നു ശാരീരിക അദ്ധ്വാനത്തെക്കുറിച്ചാണ് റീവ്‌സ് പറഞ്ഞത്'.
2023-ൽ നാലാമത്തെ ചിത്രം പുറത്തിറങ്ങിയതുമുതൽ അടുത്ത സീസണിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അന ഡി അർമാസ് അഭിനയിക്കുന്ന ഒരു സ്പിൻഓഫായ വരാനിരിക്കുന്ന ബാലെരിനയിൽ താരം അതിഥി വേഷം ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം 2025 ജൂണ്‍ 6 ന് റിലീസായി നിശ്ചയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്