വിജയനഗരം: ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോകറെക്കാർഡ് സ്വന്തമാക്കി വിദർഭയുടെ കരുൺ നായർ. ഇന്നലെ യു.പിക്കെതിരായ മത്സരത്തിൽ വിദർഭയ്ക്കായി സെഞ്ച്വറി നേടിയതോടെയാണ് കരുൺ (112) റെക്കോർഡ് സ്ഥാപിച്ചത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ചണ്ഡിഗഡിനെതിരേയും തമിഴ്‌നാടിനെതിരേയും കരുൺ പുറത്താകാതെ സെഞ്ച്വറി നേടിയിരുന്നു. പുറത്താകാതെ 542 റൺസാണ് കരുൺ ആകെ നേടിയത്. ഇന്നലെ കരുൺ ജയത്തിനരികെ പുറത്തായിരുന്നു. മത്സരത്തിൽ വിദർഭ 8 വിക്കറ്റിന് യു.പിയെ കീഴടക്കി. സ്‌കോർ യു.പി 307/8, വിദർഭ 313/2. യു.പിക്കായി യഷ് റാത്തോഡും (പുറത്താകാതെ 138) സെഞ്ച്വറി നേടിയിരുന്നു.
542-റൺസാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ കരുൺ നായർ നേടിയത്.
527-നോട്ടൗട്ട് - ന്യൂസിലാൻഡ് ഓപ്പണർ ജയിംസ് ഫ്രാങ്ക്‌ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് കരുൺ തിരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്