മല്ലന്മാരുടെ ജിംഖാന! നാസ്ലെന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കെത്തി

JANUARY 1, 2025, 9:07 AM

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്കെത്തി. നസ്ലെന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട പോസ്റ്ററാണ് പുറത്തുവന്നത്. ശാരീരികമായ വലിയൊരു രൂപമാറ്റം നടത്തിയാണ് മൂവരും ചിത്രത്തിലെത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. കോമഡി സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന് വളരെയേറെ പ്രത്യേകതയുണ്ട്. ബോക്‌സിംഗ് ഉള്‍പ്പടെയുള്ള ചിത്രത്തില്‍ പ്രധാന ഘടകമാണ്.


പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനഘ രവി , സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്. ജിംഷി ഖാലിദാണ് ഛായഗ്രഹണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam