അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. മാര്‍ക്ക് ആന്റണിയെന്ന ഹിറ്റിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്നുവെന്നതാണ് ആകര്‍ഷണം.
ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനെ കുറിച്ച് ആദിക് രവിചന്ദ്രൻ അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ്. പൊങ്കലിന് വിഡാമുയര്‍ച്ചി എത്തുമെന്നും അതിന് ശേഷമാണ് ഗുഡ് ബാഡ് അഗ്ലിയുടെ റിലീസുണ്ടാകുകയെന്നും സംവിധായകൻ വ്യക്തമാക്കി.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.
സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്