ലിവർപൂൾ താരം മുഹമ്മദ് സലാ, ആൻഫീൽഡിലെ തന്റെ അവസാന സീസണായിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് സ്‌കൈ സ്‌പോർട്‌സ് അഭിമുഖത്തിൽ സംസാരിക്കവെ ഇത് തന്റെ ലീഗിലെ അവസാന വർഷമായിരിക്കും എന്ന് സലാ പറഞ്ഞു.
പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിക്കാനാണ് താൻ അതു കൊണ്ട് ആഗ്രഹിക്കുന്നതെന്നും സലാ പറഞ്ഞു. 'ക്ലബിലെ എന്റെ അവസാന വർഷമായതിനാൽ ഈ സീസൺ പ്രീമിയർ ലീഗ് നേടണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഈ നഗരത്തിന് പ്രത്യേകമായ എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ' സലാ പറഞ്ഞു.
'ഇതുവരെ തന്റെ ക്ലബിലെ അവസാന വർഷമാണ് ഇത്. ആറ് മാസമായി, കരാർ ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, ഞങ്ങൾ ഒരു പുരോഗതിയിൽ നിന്നും വളരെ അകലെയാണ്, അതിനാൽ കാത്തിരുന്ന് കാണേണ്ടതുണ്ട്, 'സലാ പറഞ്ഞു.
2017ൽ ലിവർപൂളിൽ ചേർന്ന സലാ, അവരുടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്