ജനുവരിയിൽ മോളിവുഡിൽ റിലീസ് ചാകര

DECEMBER 31, 2024, 10:53 PM

ഒരുപിടി നല്ല സിനിമകളുമായാണ് 2025 ജനുവരി എത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള സീനിയേഴ്സ് താരങ്ങൾക്കൊപ്പം യുവതാരങ്ങളുടെ സിനിമയും ജനുവരിയിൽ തിയറ്ററുകളിൽ എത്തും. 

ഐഡന്റിറ്റി

ജനുവരിയിൽ ആദ്യമെത്തുന്ന സിനിമ 'ഐഡന്റിറ്റി'യാണ്. ടൊവിനോ തോമസും തൃഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 2ന് തിയറ്ററുകളിൽ എത്തും. അഖിൽ പോളും അനസ് ഖാനും സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിറ്റ് ചിത്രം ഫോറൻസിക് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. 

vachakam
vachakam
vachakam

രേഖാചിത്രം

ആസിഫ് അലി നായകനായി എത്തുന്ന 'രേഖാചിത്രം' ആണ് മറ്റൊരു സിനിമ. അനശ്വര രാജനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഫിൻ ടി ചാക്കോയാണ്. മമ്മൂട്ടിയുടെ ​ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.2025 ജനുവരി 9ന് സിനിമ തിയറ്ററിലെത്തും. 

എന്നു സ്വന്തം പുണ്യാളൻ

vachakam
vachakam
vachakam

കോമഡി എന്റർടെയ്നർ ജോണറിലുള്ള 'എന്നു സ്വന്തം പുണ്യാളൻ' ആണ് അടുത്ത സിനിമ. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  മഹേഷ് മധുവാണ്. ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും. സാംജി എം ആന്റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

പ്രാവിൻകൂട് ഷാപ്പ്

ഡാർക് ഹ്യൂമറായി എത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 16ന് തിയറ്ററിലെത്തും. ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. 

vachakam
vachakam
vachakam

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്

​ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ജനുവരി 23ന് തിയറ്ററുകളിൽ എത്തും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. പിങ്ക്പാന്തർ ടൈപ്പ് സിനിമയാണിത്. 

തുടരും

മലയാളത്തിന്റെ എവർ​ഗ്രീൻ താരജോഡികളായ ശോഭനയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'തുടരും'. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ജനുവരി 30ന് തിയറ്ററുകളിൽ എത്തും.  ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രം രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam