രാഷ്ട്രസേവ പുസ്‌കാരം ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
മാധ്യമ പുരസ്‌കാരം എം.ജി.രാധാകൃഷ്ണൻ
പ്രവാസി പുരസ്‌കാരം ഡോ.ഉമ്മൻ പി. ഏബ്രഹാം ന്യൂയോർക്കിന്
ന്യൂയോർക്ക് /കോട്ടയം: സ്വാതന്ത്ര്യസമര സേനാനി യശശരീരനായ കെ.ഇ.മാമ്മൻ രൂപം കൊടുത്ത് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ച സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷവും 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ജനകീയ സമിതി കെ.ഇ.മാമ്മൻ സ്മാരക പുരസ്‌കാര സമർപ്പണവും 2025 ജനുവരി 7, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം പ്രസ് ക്ലബ് ആഡിറ്റോറിയത്തിൽ ഗോവ ഗവർണർ ഡോ. പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിക്കും.
ജനകീയ സമിതി സംസ്ഥാന പ്രസിഡന്റും കേരള ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ജനകീയ സമിതി പ്രസിദ്ധീകരിക്കുന്ന ദർശന രേഖ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പ്രകാശനം ചെയ്യും.
ആത്മീയതയിൽ അധിഷ്ഠിതനായി, കാരുണ്യപ്രവർത്തനങ്ങളിൽ സദാവ്യാപരിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ രാഷ്ട്രസേവ പുരസ്‌കാരവും; കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായ എം.ജി. രാധാകൃഷ്ണൻ മാധ്യമ പുരസ്‌കാരവും; ജീവകാരുണ്യപ്രവർത്തകനും ഐ.എൻ.എ.സമരഭടനുമായ ലഫ്റ്റനന്റ് കെ.സി.ഏബ്രഹാമിന്റെ ജീവചരിത്രഗ്രന്ഥകാരനുമായ ഡോ. ഉമ്മൻ പി.ഏബ്രഹാം പ്രവാസി പുരസ്‌കാരവും ഏറ്റുവാങ്ങും.
വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ പരമഹംസ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും.
വർക്കിങ്ങ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി അനി വർഗീസ്, ട്രഷറർ അഴീക്കോട് ഹുസൈൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.പി.ജയചന്ദ്രൻ, ജനറൽ കൺവീനർ, വർഗീസ് ചെമ്പോല എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ, ആത്മീയാചാര്യൻ, വേദശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിലുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസശ്രേഷ്ഠൻ. പതിനേഴ് ജീവകാരുണ്യപ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എന്ന നിലയിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും, ശാരീരക മാനസിക വെല്ലുവിളി നേരിടുന്നവർക്കും അത്താണിയും ആശ്വാസവുമായി മാറുന്ന, നിഷ്‌കാമമായ സേവന പ്രവർത്തനങ്ങളാണ് പരിശുദ്ധ ബാവായിൽ നിന്നും പൊതുസമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനാണ് എം.ജി.രാധാകൃഷ്ണൻ. രാഷ്ട്രീയ നിരീക്ഷകൻ. നാലു പതിറ്റാണ്ടുകാലം അച്ചടിമാധ്യമത്തിലും ദൃശ്യമാധ്യമത്തിലും സ്തുത്യർഹമായി പ്രവർത്തിച്ചു. ഗ്രന്ഥകാരൻ എന്ന നിലയിലും വിവർത്തകൻ എന്ന നിലയിലും വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇൻഡ്യ ടുഡെ മാഗസിൻ അസോസിയേറ്റ് എഡിറ്റർ, മാതൃഭൂമി പത്രത്തിലും ചാനലിലും തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ അഡ്‌വൈസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ദ് ടെലിഗ്രാഫ്, മാതൃഭൂമി ഇംഗ്ലീഷ് ഓൺലൈൻ എന്നിവയിൽ പംക്തി എഴുതുന്നു.
പ്രവാസി സാംസ്‌കാരിക പ്രവർത്തകനായ ഡോ.ഉമ്മൻ പി.ഏബ്രഹാം ന്യൂയോർക്കിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻസ് ഡവലപ്‌മെന്റിൽ ജോലി ചെയ്യുന്നു. തിയോളജിയിൽ മാസ്റ്റർ ബിരുദവും; പി.എച്.ഡിയും നേടിയിട്ടുണ്ട്. ധീരദേശാഭിമാനി ലഫ്റ്റനന്റ് കെ.സി. ഏബ്രഹാം ഐ.എൻ.എയുടെ ജീവചരിത്രം പിതാവിനെക്കുറിച്ചുള്ള അനുസ്മരണമാണ്. നിരവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ (ltkcafoundation.org) വ്യാപരിക്കുന്നു. ടൈംസ് ഓഫ് അമേരിക്കൻ മലയാളി ഡോട്ട് കോമിന്റെ സീനിയർ എഡിറ്ററാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്